1..
അമ്മയുടെ അച്ഛൻ്റെ പരിഗണനകൾക്കായി
വെമ്പുന്ന ഹൃദയത്തിൽ നിരാസത്തീ മഴ
അതിജീവനത്തിൻ്റെ മാസ്മര സ്പർശത്തിൽ അഗ്നി സ്ഫുടം ചെയ്തൊരാ ആകുല ബാലികേ
അഴലിൻ്റെ യാഴത്തിലാണ്ടുഴലുമ്പൊഴും
.പാഴ്ജന്മമെന്ന പഴി തലയിലേറ്റുമ്പൊഴും
നിരാസത്തുഴയെയെറിഞ്ഞാഹ്ലാദത്തിരയേറി
'സ്നേഹസാഗരമാക്കി ജീവിതം മാറ്റുക
ആകുലം വെടിയുകയജയ്യയായ് മാറുക
സാർത്ഥകമാക്കുക നിൻ ധന്യ ജന്മം

Comments