Posts

Showing posts from July, 2020
കളി വെട്ടം അപ്പുണ്ണിയേട്ടൻ്റെ 'ചൂടി ബസി'ൽ 'മക്കളെ'യാത്രയയച്ച ശേഷം 'മാമൻ വരുന്നുണ്ട് ലഞ്ചൊന്നൊരുക്കണം വൈകീട്ടു കാണാം തിരക്കാണെടീ' കുഞ്ഞമ്മിണിയോടു റ്റാ റ്റാ പറഞ്ഞിട്ടു സാരിയെടുത്തങ്ങെ ളിയിൽ കുത്തി ചൂലാലെ മുറ്റത്തു ചാൽ വരച്ചു ചൂണ്ടുവിരലിനാൽ വേർപ്പുവടിച്ചിട്ടു 'എന്തൊരു ചൂടെ'ന്നു ചൊല്ലിയമ്മു സ്കൂളു ബസിന്നുവൈകിയ കാരണം. വയറു വിശന്നു കരിയുന്നെൻ്റെ രാവിലെ ചുട്ട തണുത്തൊരു മണ്ണപ്പം ഝടുതിയിൽ തിന്നു കഴിഞ്ഞ വാറേ കണ്ണൻചിരട്ടയിൽ തുമ്പപ്പൂ ചോറാക്കി മുക്കുറ്റി കൊണ്ടു കറിയും വെച്ചു - കൊങ്ങിണിപ്പൂവിനാൽ തോരനുമുണ്ടാക്കി പ്ലാവില പപ്പടം കാച്ചി വെച്ചു മീൻകാരൻ വന്നില്ല മീനൊന്നും കിട്ടീല മാമൻ വരുന്നേരമെന്തു ചെയ്യും താടിക്കു കയ്യും കൊടുത്തങ്ങിരിക്കുമ്പോ " "വരാലെയുള്ളു നീ വേഗം പൊരിച്ചോളു" മാവിലമീനിനെ നീട്ടി കുട്ടൻ ഗൃഹനാഥനായി ചമഞ്ഞു ചൊല്ലി "മാമനു പഥ്യം വരാലു തന്നെ"ന്നമ്മു വേഗം പൊരിച്ച ങ്ങടച്ചു വെച്ചു ഈ വിധം ലീലകളിന്നും തുടരുന്നു ബാലിക്കാ ബാലന്മാരീയുലകിൽ
അമ്മയോടു കലമ്പി                 പിണങ്ങിയോടിയ കറുമ്പിപ്പെണ്ണ് മലയും ഏലയും കടന്ന് അമ്മയെ നോക്കി  മുഖം വീർപ്പിച്ച് നിന്നു. മരംപുഴക്കിയെറിഞ്ഞ് കലി തുള്ളി വന്ന ചേട്ടൻ  അവളെ കൈവീശിയടിച്ചു അടിയേറ്റ് അലറി കരഞ്ഞുകൊണ്ട്താഴെ വീണ അവളുടെ ഉൾത്താപമറിഞ്ഞ കന്നി മണ്ണ് അവളെ തൻ്റെയുള്ളിലൊളിപ്പിച്ചു ഒരു ചേട്ടനും തൊടാൻ പറ്റാത്ത വിധം അവൾ അവനിൽ ലയിച്ചു. മദജലമൊഴുകി നീങ്ങുന്നതു കണ്ടസൂര്യൻ ഒളിഞ്ഞു നോക്കി പച്ചപ്പട്ടു ടയാടയാൽ  നാണം മറച്ചു' വീണ്ടുമൊരു കുഞ്ഞു പാദസരക്കാരിയായി തുള്ളി മറിഞ്ഞ് അവൾ അമ്മയെ പുണർന്നു