അമ്മയോടു കലമ്പി                 പിണങ്ങിയോടിയ കറുമ്പിപ്പെണ്ണ്
മലയും ഏലയും കടന്ന് അമ്മയെ നോക്കി 
മുഖം വീർപ്പിച്ച് നിന്നു.
മരംപുഴക്കിയെറിഞ്ഞ്
കലി തുള്ളി വന്ന ചേട്ടൻ 
അവളെ കൈവീശിയടിച്ചു
അടിയേറ്റ് അലറി കരഞ്ഞുകൊണ്ട്താഴെ വീണ അവളുടെ
ഉൾത്താപമറിഞ്ഞ കന്നി മണ്ണ്
അവളെ തൻ്റെയുള്ളിലൊളിപ്പിച്ചു
ഒരു ചേട്ടനും തൊടാൻ പറ്റാത്ത വിധം അവൾ അവനിൽ ലയിച്ചു.
മദജലമൊഴുകി നീങ്ങുന്നതു കണ്ടസൂര്യൻ ഒളിഞ്ഞു നോക്കി
പച്ചപ്പട്ടു ടയാടയാൽ  നാണം മറച്ചു' വീണ്ടുമൊരു
കുഞ്ഞു പാദസരക്കാരിയായി
തുള്ളി മറിഞ്ഞ് അവൾ അമ്മയെ പുണർന്നു

Comments