Posts

Showing posts from May, 2020
പാടുക പാടുക കുട്ടികളെ നവഭാരത നാടിൻ നാമ്പുകളെ ആർഷഭാരത സംസ്കാരത്തിൻ ഊടും പാവും നെയ്തൊരു മണ്ണിൽ സത്യം, സമത്വം സാഹോദര്യം പടുത്തുയർത്തിയ മണ്ണിൽ സത്യമഹിംസാ മന്ത്ര  വുമായി വെള്ളക്കാരുടെ ധാര്‍ഷ്ട്യ മടക്കി മൂവര്‍ണക്കൊടി  വാനിലുയര്‍ത്തിയ ധീരവീര മനസ്സുകളെ കഴുകിന്‍ ചിറക ടി  നമുക്ക് മുകളില്‍ ചുഴലികള്‍ തീര്‍ത്തു മടങ്ങുമ്പോള്‍ വിറ്റു തുലയ്ക്കും സംസ്കാരത്തിന്‍ പ്രതിക്ഷയരാകൂ സോദരരെ അണിയണി ചേരു സഹോദരരെ അടിപതറാത്ത  മനസ്സുകളെ സ്വതന്ത്ര ഭാരത നാടിന്‍റെ ഭാവികൊരുക്കും കുരുന്നുകളെ
വേദന കൊണ്ടു പിടയുന്ന രോഗികൾ ക്കാശ്വാസ മേകാൻ, പ്രതീക്ഷയേകാൻ ശുഭവസ്ത്രത്തെ വെല്ലും ചിരിയോടെ  ഉള്ളിലെ നന്മയെ ചുറ്റും പരത്തി കയ്യിലേന്തുo ജീവൻരക്ഷാ മരുന്നുകൾ കൃത്യതയോടെ പകർന്നു നൽകി പിടയുന്ന ജീവൻ പിടിച്ചു നിർത്തി തകരും കുടുംബങ്ങൾക്കാശ്വാസമായ് നാടിനു വേണ്ടിയും സോദരർക്കായിട്ടു മൂണുമുറക്കവും മാറ്റിവെച്ചു ~ തന്നുടെ ദുഃഖമൊളിച്ചു വെച്ചും എരിയുന്ന ഹൃത്തിനൊരു കുളിർതെന്നലേകും മാലാഖമാരേ നമിച്ചിടുന്നു കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു
രത്നങ്ങൾ പതിച്ചൊരാ നീലമേലാപ്പിൻ ചോട്ടിൽ നിശ തൻ നിശ്ശബ്ദത ചുറ്റിലും നിറയവെ മുന്നിലെ വീട്ടിൽനിന്നൊ രെൽകെജിക്കാരൻമെല്ലെ കൊഞ്ചുന്നുമധുരമായ് തൻപിതാവിനോടേവം ഇന്നത്തെയെക്സാമിന്  ഫിഫ്റ്റിയും വാങ്ങി കുഞ്ഞ്യോൻ ആപ്പിസിൽ നിന്നും വരവെ വാങ്ങണം പെപ്സിയൊന്ന് പെപ്സിക്കായ് പണം നൽകാൻ വിദ്വാൻ മാർ തയ്യാറത്രെ പിന്നെയിപ്പിതാവിൻ്റെ കാര്യമോതണോ നമ്മൾ
ഭാരത ഭൂമീ....പുണ്യഭൂമീ..ധന്യഭൂമീ  -പർവ്വത രാജനും കന്യാകുമാരിയും കൈവല്യമേകുന്ന ഭൂമീ ഇത് ശാദ്വല സുന്ദര ഭൂമീ ഗംഗയും യമുനയും ഗോദാവരിയും .കുളിരമൃതേകുന്ന ഭൂമി മാനവ സംസ്കൃതി സംഗമഭൂമി 'പവിത്രമാകും ഭൂമി ധന്യ ഭൂമീ.... ഭാരത ഭൂമീ അറബിക്കടലും ബംഗ സമുദ്രവും ചുംബിച്ചുണർത്തും ഭൂമീ മത വൈവിധ്യം മാനവ സ്നേഹം മാതൃകയാക്കിയ ഭൂമീ പുണ്യഭൂമി.... ഭാരത ഭൂമീ പിറന്ന മണ്ണിൽ മാനം കാക്കാൻ പൊരുതി മരിച്ചവരിവിടെ അവരുടെ ഓർമകൾ തുടിച്ചു നിൽക്കും സ്വർഗ്ഗീയ സുന്ദര ഭൂമി ദിവൃഭൂമീ.... ഭാരത ഭൂമീ നാനാത്വത്തിൻ ഏകതയെന്നൊരു മന്ത്രധ്വനികൾ മുഴക്കാൻ ഉണരുക ഭാരത സോദരർ നിങ്ങൾ ഉണരുക വൈകാതിനിയും ഉയരുക വൈകാതിനിയും.
Image
ജൈവ കൃ ഷി    ആ ധു നിക  കാലത്ത്  കൃഷി സ്ഥലത്ത് , രാസവളങ്ങൾ ,കീടനാശിനികൾ  എന്നിവയുടെ  അമിതമായ  ഉപയോഗം കാരണം കാർഷികോൽപ്പന്നങ്ങൾ   ആരോഗ്യത്തിനു ഹാനികരമായി തീർന്നിരിക്കുകയാണ് .ഇതിനു ഒരു പരിഹാരം എന്ന നിലയിലാണ് ജൈവകൃഷി പ്രയോഗത്തിൽ വരുന്നത് .രാസവളങ്ങളും കീടനാശിനികളും മണ്ണിൻറെയും പരിസ്ഥിതിയുടെയും  സന്തുലനാവസ്ഥ തകിടം മറിക്കുന്നു . നല്ല വിളവും വളര്ച്ചയും ചെടികൾക്ക്‌  നല്കുന്ന ഒരു വളമാണ് ജീവാമൃതം .ഗോമൂത്രവും ചാണകവും അല്പം കടലപ്പൊടി യും കരുപ്പെട്ടി യും കൃഷിസ്ഥലത്തെ അല്പം മണ്ണുമായി ചേർത്ത് കല ക്കി 2 ദിവസം പുളിപ്പി ച്ചെ ടുത്ത് ആണ് ഇത് തയ്യാറാക്കുന്നത് . ചെടികൾക്ക്  നല്ല വളർച്ചയും  കരുത്തും ഉൽപ്പാദന ക്ഷമതയും ജീവാമൃതം നൽകുന്നു 
ജനനസമയത്തുപൊക്കിൾക്കൊടിമുറിച്ച മ്മയിൽനിന്നുംപിരിയിച്ചനാൾമുതൽ മടിയിലിരുത്തി ശ്രീരാമകഥ പാടി ഭാവനാ പുഷ്പകമേറ്റിയ മുത്തശ്ശിയെ, മുറ്റത്തെ പൂഴിമണ്ണിൽപിച്ചവെപ്പിച്ച മുത്തശ്ശനെ ജന്മനാളിലൊരു വർഷവുമൊഴിയാതെ പാരിതോഷികവുമായ് എത്തുന്നമാമനെ പത്തു മാസം ചുമന്നു പ്രസവിച്ചൊരമ്മയെ ചുമലിലിരുത്തി ചുറ്റുവട്ടവും കാട്ടി നേരും നെറിയും പഠിപ്പിച്ചൊരച്ഛനെ കണ്ണിമാങ്ങയു മണ്ടിയും തൊണ്ടിപ്പഴങ്ങളും എണ്ണിപ്പകുത്തൊരു കൂടപ്പിറപ്പിനെ സ്വന്തമാകാശത്തു സ്വച്ഛം പറക്കുവാൻ മടി വിട്ടു പറത്തിയൊരോമൽ ക്കിടാങ്ങളെ തെല്ലും മറക്കാതെ, തെല്ലുമിരിക്കാതെ നേരിൻ്റെ മുൾക്കാട്ടി,ലെരിയുന്ന വേനലിൽ  ഒരു ചെറു ചിരിയോടെയലസംഗമിക്കവേ സ്നേഹവും നോവും മാതൃവാത്സല്യവു മേറെക്കുഴഞ്ഞു കിടക്കുമീ യാത്രയിൽ ലക്ഷ്യത്തിലെത്താൻ കിതയ്ക്കുന്ന ലക്ഷ്യങ്ങൾ പണ്ടേ കുറിച്ചിട്ട യാത്രയിൽ അമ്മ തൻ നെഞ്ചിൽ നിന്നൂർന്നൊരു വെൺമ പെയ്യുന്നതെന്നാണിനി നിൻ്റെയുള്ളിൽ ഒരു സൗമ്യ രാഗാമായ്.... ,കാവലായി
ബ്രാഹ്മമുഹൂർത്തത്തിൽഉണർന്നെണീറ്റ് ആകാശഗംഗയിൽ നീരാടി ഈറനാം വെൺനിലാപ്പട്ടുടുത്ത് 'രജനിയാംകാർകൂന്തൽ കെട്ടിവെച്ച് താരകപ്പൂമാല്യം മോടിയിൽ ചൂടി അമ്പിളിത്തിലകം അഴകോടെ ചാർത്തി നാണത്താലെ തുടുത്ത മുഖവുമായ്  ഭൂമിയാം പ്രേയസി കാത്തിരുന്നു പ്രാണനായകൻ ' പൂർവ്വാംബരത്തിലെത്തി
ഓണനാളുകളിലെൻ മനോമുകുരത്തിൽ മിന്നി നിൽക്കുന്നതെൻ അമ്മ മാത്രം പൂവിളിയെങ്ങുമുയർന്നിടുമ്പോൾ ചെവിയിലെത്തീടുന്നു "മോളെ, വയ്യ, " മരണത്തിൻ മരവിപ്പുവാരിപ്പുണർന്നൊരാ പാദത്തെ കൈയാൽ ഞെരിച്ചുകൊണ്ടും എന്നു മുരുവിടും കൃഷ്ണനാമങ്ങളെ ഉച്ചത്തിലെണ്ണിപ്പറഞ്ഞു കൊണ്ടും ആസ്പത്രി ശയ്യയിൽ വെള്ളവിരിപ്പിന്മേൽ വിളറി വെളുത്തു കിടന്നിടുമ്പോൾ വിങ്ങും ഹൃദയമോടരികെയിരുന്നൊരെൻ കൈ പിടിച്ചോതി "പോവ്വാണേൽ പോയിടാം പൊറുക്വാണേൽ പൊറുത്തിടാം അല്ലാതെ ഞാനെന്തു ചെയ്യു "മെന്ന് " കാലിൻ മരണം കഴിഞ്ഞു യിപ്പോഴത് ജീർണ്ണിച്ചു കൊണ്ടേയിരിക്കുന്നു വേദന മാറ്റുവാൻ എന്താണ് പോംവഴി ജീർണിച്ച ഭാഗത്തെ വേർപെടുത്തൽ താങ്ങുമോയമ്മയതീ നിലയിൽ'? ബോധം കെടുത്തുമ്പോൾ ,ശസ്ത്രക്രിയക്കിടെ, റെക്കവറി ടൈമിലും ,പോയേക്കാം ഈ നിലയിലയ്യo വിളിച്ചു കൊണ്ടേ "ചീ മണം' ചുറ്റും പരത്തിക്കൊണ്ടേ ഇഞ്ചിഞ്ചായ്ചാവുവാൻ വിട്ടിടേണോ? "വയ്യെൻ്റെ മോളേ ഈ വേദന താങ്ങുവാൻ കൃഷ്ണനെന്തേയെന്നെ കാണുന്നില്ല? പിറ്റേന്നു നേരം വെളുത്ത നേരം മാലോകർക്കെല്ലാം ഓണമായി അമ്മ തന്നവസാന നാളുമായി പഞ്ചാരക്കഞ്ഞി പകർന്നു നൽകി പാല്പായസം പോൽ കുടിപ്പിച്ച...
ജീവിതം എന്താണു ജീവിതം ? മരണത്തെ പുല്കുവാനുള്ളയാത്ര സ്നേഹിപ്പോര്‍  വേര്‍പെടും  താങ്ങുവോർ നിന്ദിക്കും നെഞ്ചകം പൊട്ടിപ്പിളര്‍ന്ന് പോകും എങ്കിലും എന്തിനെന്നറിയാതെ  എങ്ങോട്ടെന്നറിയതെ ഒരു ചിതയിലോടുങ്ങുവാന്‍ ആയിരം ചിതകളുടെ കനലാളുന്ന മനവുമായ്‌ ഒരു യാത്ര അനന്തത യിലലിയുംപോള്‍  കിട്ടുമോ ശാന്തി തന്‍ മഞ്ഞു തുള്ളി ആവോ പ്രതീക്ഷ യാണല്ലോ ജീവിതമത്രയും
പാതാള ലോകത്തിൻ വാതായനം തുറന്നീ മലനാട്ടിലേക്കെത്തുന്നു മാബലി ഒരു മരക്കുറ്റിമേൽ പ്ലാസ്റ്റിക് വിരിച്ചിട്ടു .മാബലി മന്നനെയെതിരേറ്റു വാമനൻ ' "കൈത്തറി നന്നല്ല, വേഗമുണങ്ങില്ല കറപറ്റിയെന്നാലോ പോവുകില്ല" കൈകാൽ കഴുകിച്ചു ബി സ്ലേരി വാട്ടറാൽ വെള്ളം തുടയക്കാൻ ടിഷ്യൂവുമേകി പ്രാതലിന്നായിട്ടു ബർജറുമൊരു പ്ലേറ്റു ചൈനീസു നൂഡിൽസുo മുന്നിൽ വെച്ചു ദാഹം ശമിപ്പിക്കാൻ സ്വർണ ചഷകത്തിൽ '' സെവനപ്പും ഫ്രൂട്ടിയുമരികെ വെച്ചു' കുളിരമൃതും പേറി കേരങ്ങളുള്ളപ്പോൾ എന്തിനു സെവനപ്പും ഫ്രൂട്ടിയുo വാമനാ നാട്ടിലെ തെങ്ങിനു മണ്ഡരി യാ ണതിൻ ഇളനീർ കുടിക്കുവാൻ കൊള്ളുകില്ല .നല്ല തെളിനീരരുവികളുണ്ടല്ലോ അതിലെ കുളിർനീരു നൽകിയാലും ഇവിടത്തൊരുവികൾ മുഴുവനും വിറ്റുപോയ് കുടിവെള്ളം കുപ്പിയിൽ നൽകുവാനായ് 'താപം' മുഴുത്തു വിവശനായ് മാബലി കള്ളച്ചിരിയോടെ വാമനനും വല്ലാതെ ക്ഷീണമുണ്ടെങ്കിൽ നമുക്കിന്നു ടി.വിയിൽ കേരളം കണ്ടിടാമേ 'പൂച്ച നടക്കും' കുമാരിമാരും ബ്രേക് ഡാൻസു ചെയ്യും കുമാരൻമാരും ഹാ ഹാ ഈ കേരളമെത്ര ഹൃദ്യം ചായപ്പൊടി വാങ്ങ്യാൽ കാറു കിട്ടീടുമേ പാട്ടു പാടീടുകിൽ നല്ല വീടും ഉപഭോഗവസ്തുക്കൾ വ...
6. ധന്യഭൂമി ...... കർമ്മഭൂമീ ... ഭാരത ഭൂമീ... കർമ്മഭൂമിയാകുമീ ഭാരത നാടിൻ്റെ പാവന സ്നേഹത്തിൻ അലയടിക്കെ 'സത്യവും അഹിംസയും ആയുധങ്ങളാക്കി നാം വെള്ളക്കാരെ ഇവിടെ നിന്നും കടൽ കടത്തി എത്രയായിരം ജനങ്ങൾ ജീവനേകി നാടിതിൽ പാവനമാം സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ 'ധീര വീരശൂരർക്ക് അഭിമാനമേകി വിലസും 'ധന്യയാകും വീരഭാരതം ഈ അമ്മ ഗാന്ധിജിയുടെസത്യംധർമ്മംകർമ്മങ്ങളും നിറഞ്ഞ നാടിതിൻ്റെ അഭിവൃദ്ധി ഇതൾ വിരിക്കയായ് അടിമത്വത്തിനന്ധകാരം പാരിനെ ഗ്രസിച്ച നാൾ മീട്ടിയൊരു രുദ്രവീണ ദിവ്യദീപ്തിയായ് ഇത്രകാലവും കെടാതെ സ്നേഹവർണനാളമായ് ഈ രാജ്യം നെഞ്ചിലിതിനെ സംരക്ഷിച്ചു.
5. നിളാനദീ...........നിളാ നദീ മലയാളികളുടെ  മനോരഞ്ജിനീ  തില്ലാനയാടി  കേരളക്കര വന്നു കേളി കൊട്ടുയർത്തീ അനശ്വരയായ് തിരുനാവായയില്‍  മാമാങ്ക മാടി നവാമുകുന്ദനെ നമിച്ചു നിന്നു തു ഞ്ച ന്‍റെ  കിളിക്കൊപ്പം രാമായണം പാടി കുഞ്ചനോടൊപ്പം  ചിലങ്ക കെട്ടീ വരരുചി പഴമതന്‍  പൊരുളറിഞ്ഞ് പൊന്നാനിയില്‍ ച്ചെന്നു തക്ബീര്‍ മുഴക്കീ കലയുടെ കേദാര മായുള്ള  നാടിനെ പ്രണമിച്ചു അമ്മതന്‍ മടിയിലോതുങ്ങീ
4.കേരളം താമരപോയ്കകള്‍  താലപ്പൊലിയേന്തി മാമരം  വര്‍ണക്കുട  നിവര്‍ത്തി മാവേലിമന്നന്‍റെ  തിരുവരവേൽപ്പിന് മലയാളമൊരുങ്ങുന്ന  പൊൻ സുദിനം വൃഷ്ടിതന്‍ സരിഗമ നാദം  ശ്രവിക്കുംപോള്‍ അലയൊലി ഉയരുന്ന വയലുകളില്‍ കൊയ്തിന്‍ മേളങ്ങള്‍ മുറുകുമ്പോള്‍ പൊലിപ്പാട്ടു കളെങ്ങും മുഴങ്ങുന്നു തെന്നലിന്‍ പുല്ലാങ്കുഴല്‍ വിളി ഉയരുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്ന കാവുകളില്‍ മഞ്ഞിന്‍റെ മറ നീക്കി  മയിലാടും വേളയില്‍ ആയിരം പൂവിളി ഉയരുന്നു മലയാള ത്തറവാടിന്‍ മണിമുറ്റ ത്തായൊരു പൂക്കളം തീര്‍ത്തു വിരുന്നൊരുക്കി മാവേലി മന്നന്‍റെ സ്വപ്ന സാമ്രാജ്യത്തില്‍ വര്‍ണപ്പകി ട്ടേകാന്‍ വള്ളം കളി ഓണനിലാവില്‍ കസവുടുത്ത് നിലവിളക്കിന്‍ തിരി വെട്ടത്തില്‍ മങ്കമാ രൊക്കെയും ഒത്തു കൂടി  അവര്‍ താളത്തില്‍  കൈകൊട്ടി പാടുന്നു മാവേലിനാട്ടിലെ  മാനുഷരെല്ലാരും ആമോദ ത്തോടെ വസിച്ചകാലം ആധികളില്ലാത്ത വ്യാധികളില്ലാത്ത ആകാലമിനിയും പുലര്‍ന്നിടട്ടെ നമ്മൾക്കൊത്തു ശ്രമിക്കാം പുതിയൊരാ കേരളനാടിൻ പിറവിക്കായ്
:  3       ചേച്ചി ജീവിത ചക്രത്തിൽ കുടുങ്ങി ചതഞ്ഞരഞ്ഞ് രക്ഷയ്ക്ക് ഒരുപോംവഴിയുമില്ലാതിരുന്നപ്പോൾ ഒരു  ചേച്ചിയായി എൻ്റെ മുന്നിലെത്തിയ നീ ,ഒരു ദേവതയായിരുന്നു. സ്വർഗ നരകങ്ങൾ ഈ ഭൂമിയിലാണെന്നും ഹൃദയത്തിൽ ഉണരുന്ന സ്നേഹവും സഹകരണവുമാണ് ഭൂമിയെ സ്വർഗമാക്കി മാറ്റുന്നതെന്നും എന്നെ ഓർമമിപ്പിച്ചു ശില്പിയെ മനുഷ്യനായും ,ശില്പത്തെ അവൻ്റെ കരവിരുതായും കണ്ട നീ തെയ്യത്തെ കലാരൂപമായും . തെയ്യക്കാരൻ്റെ വയറ്റു പിഴപ്പായും ,കരുതി. താളം തെറ്റിയ മനസ്സുകളുടെ താളം തിരിച്ചേകി അവർക്ക് അന്നമേകാനുള്ള നെട്ടോട്ടത്തിനിടയിൽ സ്വന്തം ജീവിതം അന്യമായെന്നറിഞ്ഞിട്ടും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും മനുഷ്യനന്മയിൽ വിശ്വാസമർപ്പിച്ചും നിസ്സംഗയായ് ഒരു പുഞ്ചിരിയോടെ മെഴുകുതിരിയായി അന്നും... ഇന്നും .... എപ്പോഴും .
2.കണ്ണില്ലെങ്കിൽ കാണില്ല കാണില്ലെങ്കിൽ കണ്ണില്ല  പറയില്ലെങ്കിൽ വാക്കില്ല വാക്കില്ലെങ്കിൽ പറയില്ല  ഗുണമില്ലെങ്കിൽ ചെയ്യില്ല ചെയ്യില്ലെങ്കിൽ ഗുണമില്ല നീയില്ലെങ്കിൽ ഞാനില്ല ഞാനില്ലെങ്കിൽ നീയില്ല ഞാനം നീയും ചേർന്നാലോ അമ്പമ്പട രാഭണാ
1.. അമ്മയുടെ അച്ഛൻ്റെ പരിഗണനകൾക്കായി വെമ്പുന്ന ഹൃദയത്തിൽ നിരാസത്തീ മഴ അതിജീവനത്തിൻ്റെ മാസ്മര സ്പർശത്തിൽ അഗ്നി സ്ഫുടം ചെയ്തൊരാ ആകുല ബാലികേ അഴലിൻ്റെ യാഴത്തിലാണ്ടുഴലുമ്പൊഴും .പാഴ്ജന്മമെന്ന പഴി തലയിലേറ്റുമ്പൊഴും നിരാസത്തുഴയെയെറിഞ്ഞാഹ്ലാദത്തിരയേറി 'സ്നേഹസാഗരമാക്കി ജീവിതം മാറ്റുക ആകുലം വെടിയുകയജയ്യയായ് മാറുക സാർത്ഥകമാക്കുക നിൻ ധന്യ ജന്മം