4.കേരളം

താമരപോയ്കകള്‍  താലപ്പൊലിയേന്തി

മാമരം  വര്‍ണക്കുട  നിവര്‍ത്തി

മാവേലിമന്നന്‍റെ  തിരുവരവേൽപ്പിന്

മലയാളമൊരുങ്ങുന്ന  പൊൻ സുദിനം

വൃഷ്ടിതന്‍ സരിഗമ നാദം  ശ്രവിക്കുംപോള്‍

അലയൊലി ഉയരുന്ന വയലുകളില്‍

കൊയ്തിന്‍ മേളങ്ങള്‍ മുറുകുമ്പോള്‍

പൊലിപ്പാട്ടു കളെങ്ങും മുഴങ്ങുന്നു

തെന്നലിന്‍ പുല്ലാങ്കുഴല്‍ വിളി ഉയരുമ്പോള്‍

കോള്‍മയിര്‍ കൊള്ളുന്ന കാവുകളില്‍

മഞ്ഞിന്‍റെ മറ നീക്കി  മയിലാടും വേളയില്‍

ആയിരം പൂവിളി ഉയരുന്നു

മലയാള ത്തറവാടിന്‍ മണിമുറ്റ ത്തായൊരു

പൂക്കളം തീര്‍ത്തു വിരുന്നൊരുക്കി

മാവേലി മന്നന്‍റെ സ്വപ്ന സാമ്രാജ്യത്തില്‍

വര്‍ണപ്പകി ട്ടേകാന്‍ വള്ളം കളി

ഓണനിലാവില്‍ കസവുടുത്ത്

നിലവിളക്കിന്‍ തിരി വെട്ടത്തില്‍

മങ്കമാ രൊക്കെയും ഒത്തു കൂടി  അവര്‍

താളത്തില്‍  കൈകൊട്ടി പാടുന്നു

മാവേലിനാട്ടിലെ  മാനുഷരെല്ലാരും

ആമോദ ത്തോടെ വസിച്ചകാലം

ആധികളില്ലാത്ത വ്യാധികളില്ലാത്ത

ആകാലമിനിയും പുലര്‍ന്നിടട്ടെ
നമ്മൾക്കൊത്തു ശ്രമിക്കാം പുതിയൊരാ കേരളനാടിൻ പിറവിക്കായ്

Comments