Posts

ഇന്ത്യയ്ക്കപ്പുറം

 യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഒരു ഫെഡറൽ റിപ്പബ്ലിക്ക് .വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ, സാമ്പത്തിക വളർച്ച, ഉയർന്ന ജിഡിപി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ മുന്നേറ്റം, വ്യവസായങ്ങൾ, ഗവേഷണം, കണ്ടുപിടുത്തങ്ങൾ, കച്ചവടം, ഉയർന്ന ജീവിത നിലവാരം, സൈനിക ശക്തി, വിനോദ സഞ്ചാരം എന്നിവയിലെ മുന്നേറ്റത്താൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച രാജ്യം. കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമി. സപ്തവത്സരയുദ്ധം , ബോസ്റ്റൺ ടീ പാർട്ടി , എബ്രഹാം ലിങ്കൻ്റെ അടിമത്ത വിമോചന പ്രഖ്യാപനം , സ്റ്റാച്യൂ ഓഫ് ലിബേർട്ടി ചരിത്രപരമായ അടയാളപ്പെടുത്തലുകൾ ഏറെ.. ഇങ്ങനെയുള്ള ഒരു രാജ്യത്തിലേക്ക് ഒരു സന്ദർശകയായി എത്തുക എന്നത് വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന അവസരമാണ്. അവിടെ താമസക്കാരിയായി (Resident) ആയി എത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പകൽകിനാവ് മാത്രവും. ഏപ്രിൽ 15 ന് ചെന്നൈയിൽ അപ്പോളോ ക്ലിനിക്കിൽ മെഡിക്കൽ ചെക്കപ്പും 29ന്ഡൽഹിയിൽ ബയോ മെടിക്കും കഴിഞ്ഞ് മെയ് 1 ന് ബോംബെയിൽ വിസ ഇൻ്റർവ്യൂവിന് എത്തിയപ്പോഴും വിസ ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല 2019 ലെ വിസ ഇൻ്റർവ്യൂ ആയിരുന്നു മനസ്സിൽ . അന്ന് സന്...
കളി വെട്ടം അപ്പുണ്ണിയേട്ടൻ്റെ 'ചൂടി ബസി'ൽ 'മക്കളെ'യാത്രയയച്ച ശേഷം 'മാമൻ വരുന്നുണ്ട് ലഞ്ചൊന്നൊരുക്കണം വൈകീട്ടു കാണാം തിരക്കാണെടീ' കുഞ്ഞമ്മിണിയോടു റ്റാ റ്റാ പറഞ്ഞിട്ടു സാരിയെടുത്തങ്ങെ ളിയിൽ കുത്തി ചൂലാലെ മുറ്റത്തു ചാൽ വരച്ചു ചൂണ്ടുവിരലിനാൽ വേർപ്പുവടിച്ചിട്ടു 'എന്തൊരു ചൂടെ'ന്നു ചൊല്ലിയമ്മു സ്കൂളു ബസിന്നുവൈകിയ കാരണം. വയറു വിശന്നു കരിയുന്നെൻ്റെ രാവിലെ ചുട്ട തണുത്തൊരു മണ്ണപ്പം ഝടുതിയിൽ തിന്നു കഴിഞ്ഞ വാറേ കണ്ണൻചിരട്ടയിൽ തുമ്പപ്പൂ ചോറാക്കി മുക്കുറ്റി കൊണ്ടു കറിയും വെച്ചു - കൊങ്ങിണിപ്പൂവിനാൽ തോരനുമുണ്ടാക്കി പ്ലാവില പപ്പടം കാച്ചി വെച്ചു മീൻകാരൻ വന്നില്ല മീനൊന്നും കിട്ടീല മാമൻ വരുന്നേരമെന്തു ചെയ്യും താടിക്കു കയ്യും കൊടുത്തങ്ങിരിക്കുമ്പോ " "വരാലെയുള്ളു നീ വേഗം പൊരിച്ചോളു" മാവിലമീനിനെ നീട്ടി കുട്ടൻ ഗൃഹനാഥനായി ചമഞ്ഞു ചൊല്ലി "മാമനു പഥ്യം വരാലു തന്നെ"ന്നമ്മു വേഗം പൊരിച്ച ങ്ങടച്ചു വെച്ചു ഈ വിധം ലീലകളിന്നും തുടരുന്നു ബാലിക്കാ ബാലന്മാരീയുലകിൽ
അമ്മയോടു കലമ്പി                 പിണങ്ങിയോടിയ കറുമ്പിപ്പെണ്ണ് മലയും ഏലയും കടന്ന് അമ്മയെ നോക്കി  മുഖം വീർപ്പിച്ച് നിന്നു. മരംപുഴക്കിയെറിഞ്ഞ് കലി തുള്ളി വന്ന ചേട്ടൻ  അവളെ കൈവീശിയടിച്ചു അടിയേറ്റ് അലറി കരഞ്ഞുകൊണ്ട്താഴെ വീണ അവളുടെ ഉൾത്താപമറിഞ്ഞ കന്നി മണ്ണ് അവളെ തൻ്റെയുള്ളിലൊളിപ്പിച്ചു ഒരു ചേട്ടനും തൊടാൻ പറ്റാത്ത വിധം അവൾ അവനിൽ ലയിച്ചു. മദജലമൊഴുകി നീങ്ങുന്നതു കണ്ടസൂര്യൻ ഒളിഞ്ഞു നോക്കി പച്ചപ്പട്ടു ടയാടയാൽ  നാണം മറച്ചു' വീണ്ടുമൊരു കുഞ്ഞു പാദസരക്കാരിയായി തുള്ളി മറിഞ്ഞ് അവൾ അമ്മയെ പുണർന്നു
പാടുക പാടുക കുട്ടികളെ നവഭാരത നാടിൻ നാമ്പുകളെ ആർഷഭാരത സംസ്കാരത്തിൻ ഊടും പാവും നെയ്തൊരു മണ്ണിൽ സത്യം, സമത്വം സാഹോദര്യം പടുത്തുയർത്തിയ മണ്ണിൽ സത്യമഹിംസാ മന്ത്ര  വുമായി വെള്ളക്കാരുടെ ധാര്‍ഷ്ട്യ മടക്കി മൂവര്‍ണക്കൊടി  വാനിലുയര്‍ത്തിയ ധീരവീര മനസ്സുകളെ കഴുകിന്‍ ചിറക ടി  നമുക്ക് മുകളില്‍ ചുഴലികള്‍ തീര്‍ത്തു മടങ്ങുമ്പോള്‍ വിറ്റു തുലയ്ക്കും സംസ്കാരത്തിന്‍ പ്രതിക്ഷയരാകൂ സോദരരെ അണിയണി ചേരു സഹോദരരെ അടിപതറാത്ത  മനസ്സുകളെ സ്വതന്ത്ര ഭാരത നാടിന്‍റെ ഭാവികൊരുക്കും കുരുന്നുകളെ
വേദന കൊണ്ടു പിടയുന്ന രോഗികൾ ക്കാശ്വാസ മേകാൻ, പ്രതീക്ഷയേകാൻ ശുഭവസ്ത്രത്തെ വെല്ലും ചിരിയോടെ  ഉള്ളിലെ നന്മയെ ചുറ്റും പരത്തി കയ്യിലേന്തുo ജീവൻരക്ഷാ മരുന്നുകൾ കൃത്യതയോടെ പകർന്നു നൽകി പിടയുന്ന ജീവൻ പിടിച്ചു നിർത്തി തകരും കുടുംബങ്ങൾക്കാശ്വാസമായ് നാടിനു വേണ്ടിയും സോദരർക്കായിട്ടു മൂണുമുറക്കവും മാറ്റിവെച്ചു ~ തന്നുടെ ദുഃഖമൊളിച്ചു വെച്ചും എരിയുന്ന ഹൃത്തിനൊരു കുളിർതെന്നലേകും മാലാഖമാരേ നമിച്ചിടുന്നു കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു
രത്നങ്ങൾ പതിച്ചൊരാ നീലമേലാപ്പിൻ ചോട്ടിൽ നിശ തൻ നിശ്ശബ്ദത ചുറ്റിലും നിറയവെ മുന്നിലെ വീട്ടിൽനിന്നൊ രെൽകെജിക്കാരൻമെല്ലെ കൊഞ്ചുന്നുമധുരമായ് തൻപിതാവിനോടേവം ഇന്നത്തെയെക്സാമിന്  ഫിഫ്റ്റിയും വാങ്ങി കുഞ്ഞ്യോൻ ആപ്പിസിൽ നിന്നും വരവെ വാങ്ങണം പെപ്സിയൊന്ന് പെപ്സിക്കായ് പണം നൽകാൻ വിദ്വാൻ മാർ തയ്യാറത്രെ പിന്നെയിപ്പിതാവിൻ്റെ കാര്യമോതണോ നമ്മൾ
ഭാരത ഭൂമീ....പുണ്യഭൂമീ..ധന്യഭൂമീ  -പർവ്വത രാജനും കന്യാകുമാരിയും കൈവല്യമേകുന്ന ഭൂമീ ഇത് ശാദ്വല സുന്ദര ഭൂമീ ഗംഗയും യമുനയും ഗോദാവരിയും .കുളിരമൃതേകുന്ന ഭൂമി മാനവ സംസ്കൃതി സംഗമഭൂമി 'പവിത്രമാകും ഭൂമി ധന്യ ഭൂമീ.... ഭാരത ഭൂമീ അറബിക്കടലും ബംഗ സമുദ്രവും ചുംബിച്ചുണർത്തും ഭൂമീ മത വൈവിധ്യം മാനവ സ്നേഹം മാതൃകയാക്കിയ ഭൂമീ പുണ്യഭൂമി.... ഭാരത ഭൂമീ പിറന്ന മണ്ണിൽ മാനം കാക്കാൻ പൊരുതി മരിച്ചവരിവിടെ അവരുടെ ഓർമകൾ തുടിച്ചു നിൽക്കും സ്വർഗ്ഗീയ സുന്ദര ഭൂമി ദിവൃഭൂമീ.... ഭാരത ഭൂമീ നാനാത്വത്തിൻ ഏകതയെന്നൊരു മന്ത്രധ്വനികൾ മുഴക്കാൻ ഉണരുക ഭാരത സോദരർ നിങ്ങൾ ഉണരുക വൈകാതിനിയും ഉയരുക വൈകാതിനിയും.