പാടുക പാടുക കുട്ടികളെ
നവഭാരത നാടിൻ നാമ്പുകളെ
ആർഷഭാരത സംസ്കാരത്തിൻ
ഊടും പാവും നെയ്തൊരു മണ്ണിൽ
സത്യം, സമത്വം സാഹോദര്യം
പടുത്തുയർത്തിയ മണ്ണിൽ
സത്യമഹിംസാ മന്ത്ര  വുമായി
വെള്ളക്കാരുടെ ധാര്‍ഷ്ട്യ മടക്കി
മൂവര്‍ണക്കൊടി  വാനിലുയര്‍ത്തിയ
ധീരവീര മനസ്സുകളെ
കഴുകിന്‍ ചിറക ടി  നമുക്ക് മുകളില്‍
ചുഴലികള്‍ തീര്‍ത്തു മടങ്ങുമ്പോള്‍
വിറ്റു തുലയ്ക്കും സംസ്കാരത്തിന്‍
പ്രതിക്ഷയരാകൂ സോദരരെ
അണിയണി ചേരു സഹോദരരെ
അടിപതറാത്ത  മനസ്സുകളെ
സ്വതന്ത്ര ഭാരത നാടിന്‍റെ
ഭാവികൊരുക്കും കുരുന്നുകളെ

Comments