വേദന കൊണ്ടു പിടയുന്ന രോഗികൾ
ക്കാശ്വാസ മേകാൻ, പ്രതീക്ഷയേകാൻ ശുഭവസ്ത്രത്തെ വെല്ലും ചിരിയോടെ
 ഉള്ളിലെ നന്മയെ ചുറ്റും പരത്തി
കയ്യിലേന്തുo ജീവൻരക്ഷാ മരുന്നുകൾ കൃത്യതയോടെ പകർന്നു നൽകി
പിടയുന്ന ജീവൻ പിടിച്ചു നിർത്തി
തകരും കുടുംബങ്ങൾക്കാശ്വാസമായ്
നാടിനു വേണ്ടിയും സോദരർക്കായിട്ടു
മൂണുമുറക്കവും മാറ്റിവെച്ചു ~
തന്നുടെ ദുഃഖമൊളിച്ചു വെച്ചും
എരിയുന്ന ഹൃത്തിനൊരു കുളിർതെന്നലേകും
മാലാഖമാരേ നമിച്ചിടുന്നു
കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു

Comments