ഭാരത ഭൂമീ....പുണ്യഭൂമീ..ധന്യഭൂമീ
-പർവ്വത രാജനും കന്യാകുമാരിയും
കൈവല്യമേകുന്ന ഭൂമീ
ഇത് ശാദ്വല സുന്ദര ഭൂമീ
ഗംഗയും യമുനയും ഗോദാവരിയും
.കുളിരമൃതേകുന്ന ഭൂമി
മാനവ സംസ്കൃതി സംഗമഭൂമി
'പവിത്രമാകും ഭൂമി
ധന്യ ഭൂമീ.... ഭാരത ഭൂമീ
അറബിക്കടലും ബംഗ സമുദ്രവും
ചുംബിച്ചുണർത്തും ഭൂമീ
മത വൈവിധ്യം മാനവ സ്നേഹം
മാതൃകയാക്കിയ ഭൂമീ
പുണ്യഭൂമി.... ഭാരത ഭൂമീ
പിറന്ന മണ്ണിൽ മാനം കാക്കാൻ
പൊരുതി മരിച്ചവരിവിടെ
അവരുടെ ഓർമകൾ തുടിച്ചു നിൽക്കും
സ്വർഗ്ഗീയ സുന്ദര ഭൂമി
ദിവൃഭൂമീ.... ഭാരത ഭൂമീ
നാനാത്വത്തിൻ ഏകതയെന്നൊരു
മന്ത്രധ്വനികൾ മുഴക്കാൻ
ഉണരുക ഭാരത സോദരർ നിങ്ങൾ
ഉണരുക വൈകാതിനിയും
ഉയരുക വൈകാതിനിയും.
-പർവ്വത രാജനും കന്യാകുമാരിയും
കൈവല്യമേകുന്ന ഭൂമീ
ഇത് ശാദ്വല സുന്ദര ഭൂമീ
ഗംഗയും യമുനയും ഗോദാവരിയും
.കുളിരമൃതേകുന്ന ഭൂമി
മാനവ സംസ്കൃതി സംഗമഭൂമി
'പവിത്രമാകും ഭൂമി
ധന്യ ഭൂമീ.... ഭാരത ഭൂമീ
അറബിക്കടലും ബംഗ സമുദ്രവും
ചുംബിച്ചുണർത്തും ഭൂമീ
മത വൈവിധ്യം മാനവ സ്നേഹം
മാതൃകയാക്കിയ ഭൂമീ
പുണ്യഭൂമി.... ഭാരത ഭൂമീ
പിറന്ന മണ്ണിൽ മാനം കാക്കാൻ
പൊരുതി മരിച്ചവരിവിടെ
അവരുടെ ഓർമകൾ തുടിച്ചു നിൽക്കും
സ്വർഗ്ഗീയ സുന്ദര ഭൂമി
ദിവൃഭൂമീ.... ഭാരത ഭൂമീ
നാനാത്വത്തിൻ ഏകതയെന്നൊരു
മന്ത്രധ്വനികൾ മുഴക്കാൻ
ഉണരുക ഭാരത സോദരർ നിങ്ങൾ
ഉണരുക വൈകാതിനിയും
ഉയരുക വൈകാതിനിയും.
Comments
Post a Comment