രത്നങ്ങൾ പതിച്ചൊരാ
നീലമേലാപ്പിൻ ചോട്ടിൽ
നിശ തൻ നിശ്ശബ്ദത
ചുറ്റിലും നിറയവെ
മുന്നിലെ വീട്ടിൽനിന്നൊ
രെൽകെജിക്കാരൻമെല്ലെ
കൊഞ്ചുന്നുമധുരമായ്
തൻപിതാവിനോടേവം
ഇന്നത്തെയെക്സാമിന്
 ഫിഫ്റ്റിയും വാങ്ങി കുഞ്ഞ്യോൻ
ആപ്പിസിൽ നിന്നും വരവെ
വാങ്ങണം പെപ്സിയൊന്ന്
പെപ്സിക്കായ് പണം നൽകാൻ
വിദ്വാൻ മാർ തയ്യാറത്രെ
പിന്നെയിപ്പിതാവിൻ്റെ
കാര്യമോതണോ നമ്മൾ

Comments