ഓണനാളുകളിലെൻ മനോമുകുരത്തിൽ
മിന്നി നിൽക്കുന്നതെൻ അമ്മ മാത്രം പൂവിളിയെങ്ങുമുയർന്നിടുമ്പോൾ ചെവിയിലെത്തീടുന്നു "മോളെ, വയ്യ, "
മരണത്തിൻ മരവിപ്പുവാരിപ്പുണർന്നൊരാ പാദത്തെ കൈയാൽ ഞെരിച്ചുകൊണ്ടും
എന്നു മുരുവിടും കൃഷ്ണനാമങ്ങളെ
ഉച്ചത്തിലെണ്ണിപ്പറഞ്ഞു കൊണ്ടും
ആസ്പത്രി ശയ്യയിൽ വെള്ളവിരിപ്പിന്മേൽ
വിളറി വെളുത്തു കിടന്നിടുമ്പോൾ
വിങ്ങും ഹൃദയമോടരികെയിരുന്നൊരെൻ
കൈ പിടിച്ചോതി "പോവ്വാണേൽ പോയിടാം
പൊറുക്വാണേൽ പൊറുത്തിടാം
അല്ലാതെ ഞാനെന്തു ചെയ്യു "മെന്ന്
" കാലിൻ മരണം കഴിഞ്ഞു യിപ്പോഴത്
ജീർണ്ണിച്ചു കൊണ്ടേയിരിക്കുന്നു
വേദന മാറ്റുവാൻ എന്താണ് പോംവഴി
ജീർണിച്ച ഭാഗത്തെ വേർപെടുത്തൽ
താങ്ങുമോയമ്മയതീ നിലയിൽ'?
ബോധം കെടുത്തുമ്പോൾ ,ശസ്ത്രക്രിയക്കിടെ,
റെക്കവറി ടൈമിലും ,പോയേക്കാം
ഈ നിലയിലയ്യo വിളിച്ചു കൊണ്ടേ
"ചീ മണം' ചുറ്റും പരത്തിക്കൊണ്ടേ
ഇഞ്ചിഞ്ചായ്ചാവുവാൻ വിട്ടിടേണോ?
"വയ്യെൻ്റെ മോളേ ഈ വേദന താങ്ങുവാൻ
കൃഷ്ണനെന്തേയെന്നെ കാണുന്നില്ല?
പിറ്റേന്നു നേരം വെളുത്ത നേരം
മാലോകർക്കെല്ലാം ഓണമായി
അമ്മ തന്നവസാന നാളുമായി
പഞ്ചാരക്കഞ്ഞി പകർന്നു നൽകി
പാല്പായസം പോൽ കുടിപ്പിച്ചു
എന്തിനെന്നുള്ള രഗദ്ഗദത്തിൽ
അശ്രുക്കൾ പൂക്കളം നിർമ്മിച്ചു
ഓണം കഴിഞ്ഞു 'കരഞ്ഞോണമായി
ഏകാകിനിയായമ്മ പോയി
ആരോടുമെന്നോടുംചൊല്ലിടാതെ.
മിന്നി നിൽക്കുന്നതെൻ അമ്മ മാത്രം പൂവിളിയെങ്ങുമുയർന്നിടുമ്പോൾ ചെവിയിലെത്തീടുന്നു "മോളെ, വയ്യ, "
മരണത്തിൻ മരവിപ്പുവാരിപ്പുണർന്നൊരാ പാദത്തെ കൈയാൽ ഞെരിച്ചുകൊണ്ടും
എന്നു മുരുവിടും കൃഷ്ണനാമങ്ങളെ
ഉച്ചത്തിലെണ്ണിപ്പറഞ്ഞു കൊണ്ടും
ആസ്പത്രി ശയ്യയിൽ വെള്ളവിരിപ്പിന്മേൽ
വിളറി വെളുത്തു കിടന്നിടുമ്പോൾ
വിങ്ങും ഹൃദയമോടരികെയിരുന്നൊരെൻ
കൈ പിടിച്ചോതി "പോവ്വാണേൽ പോയിടാം
പൊറുക്വാണേൽ പൊറുത്തിടാം
അല്ലാതെ ഞാനെന്തു ചെയ്യു "മെന്ന്
" കാലിൻ മരണം കഴിഞ്ഞു യിപ്പോഴത്
ജീർണ്ണിച്ചു കൊണ്ടേയിരിക്കുന്നു
വേദന മാറ്റുവാൻ എന്താണ് പോംവഴി
ജീർണിച്ച ഭാഗത്തെ വേർപെടുത്തൽ
താങ്ങുമോയമ്മയതീ നിലയിൽ'?
ബോധം കെടുത്തുമ്പോൾ ,ശസ്ത്രക്രിയക്കിടെ,
റെക്കവറി ടൈമിലും ,പോയേക്കാം
ഈ നിലയിലയ്യo വിളിച്ചു കൊണ്ടേ
"ചീ മണം' ചുറ്റും പരത്തിക്കൊണ്ടേ
ഇഞ്ചിഞ്ചായ്ചാവുവാൻ വിട്ടിടേണോ?
"വയ്യെൻ്റെ മോളേ ഈ വേദന താങ്ങുവാൻ
കൃഷ്ണനെന്തേയെന്നെ കാണുന്നില്ല?
പിറ്റേന്നു നേരം വെളുത്ത നേരം
മാലോകർക്കെല്ലാം ഓണമായി
അമ്മ തന്നവസാന നാളുമായി
പഞ്ചാരക്കഞ്ഞി പകർന്നു നൽകി
പാല്പായസം പോൽ കുടിപ്പിച്ചു
എന്തിനെന്നുള്ള രഗദ്ഗദത്തിൽ
അശ്രുക്കൾ പൂക്കളം നിർമ്മിച്ചു
ഓണം കഴിഞ്ഞു 'കരഞ്ഞോണമായി
ഏകാകിനിയായമ്മ പോയി
ആരോടുമെന്നോടുംചൊല്ലിടാതെ.
Comments
Post a Comment