:  3       ചേച്ചി
ജീവിത ചക്രത്തിൽ കുടുങ്ങി ചതഞ്ഞരഞ്ഞ് രക്ഷയ്ക്ക് ഒരുപോംവഴിയുമില്ലാതിരുന്നപ്പോൾ
ഒരു  ചേച്ചിയായി എൻ്റെ മുന്നിലെത്തിയ
നീ ,ഒരു ദേവതയായിരുന്നു.
സ്വർഗ നരകങ്ങൾ ഈ ഭൂമിയിലാണെന്നും ഹൃദയത്തിൽ ഉണരുന്ന സ്നേഹവും സഹകരണവുമാണ് ഭൂമിയെ സ്വർഗമാക്കി മാറ്റുന്നതെന്നും എന്നെ ഓർമമിപ്പിച്ചു
ശില്പിയെ മനുഷ്യനായും
,ശില്പത്തെ അവൻ്റെ കരവിരുതായും കണ്ട നീ
തെയ്യത്തെ കലാരൂപമായും .
തെയ്യക്കാരൻ്റെ വയറ്റു പിഴപ്പായും ,കരുതി.
താളം തെറ്റിയ മനസ്സുകളുടെ താളം തിരിച്ചേകി
അവർക്ക് അന്നമേകാനുള്ള നെട്ടോട്ടത്തിനിടയിൽ
സ്വന്തം ജീവിതം അന്യമായെന്നറിഞ്ഞിട്ടും
പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും മനുഷ്യനന്മയിൽ
വിശ്വാസമർപ്പിച്ചും നിസ്സംഗയായ്
ഒരു പുഞ്ചിരിയോടെ മെഴുകുതിരിയായി
അന്നും... ഇന്നും .... എപ്പോഴും .

Comments