5.
നിളാനദീ...........നിളാ നദീ
മലയാളികളുടെ  മനോരഞ്ജിനീ
 തില്ലാനയാടി  കേരളക്കര വന്നു
കേളി കൊട്ടുയർത്തീ അനശ്വരയായ്

തിരുനാവായയില്‍  മാമാങ്ക മാടി
നവാമുകുന്ദനെ നമിച്ചു നിന്നു
തു ഞ്ച ന്‍റെ  കിളിക്കൊപ്പം രാമായണം പാടി
കുഞ്ചനോടൊപ്പം  ചിലങ്ക കെട്ടീ

വരരുചി പഴമതന്‍  പൊരുളറിഞ്ഞ്
പൊന്നാനിയില്‍ ച്ചെന്നു തക്ബീര്‍ മുഴക്കീ
കലയുടെ കേദാര മായുള്ള  നാടിനെ
പ്രണമിച്ചു അമ്മതന്‍ മടിയിലോതുങ്ങീ

Comments