ബ്രാഹ്മമുഹൂർത്തത്തിൽഉണർന്നെണീറ്റ്
ആകാശഗംഗയിൽ നീരാടി
ഈറനാം വെൺനിലാപ്പട്ടുടുത്ത്
'രജനിയാംകാർകൂന്തൽ കെട്ടിവെച്ച്
താരകപ്പൂമാല്യം മോടിയിൽ ചൂടി
അമ്പിളിത്തിലകം അഴകോടെ ചാർത്തി
നാണത്താലെ തുടുത്ത മുഖവുമായ്
 ഭൂമിയാം പ്രേയസി കാത്തിരുന്നു
പ്രാണനായകൻ ' പൂർവ്വാംബരത്തിലെത്തി

Comments