പാതാള ലോകത്തിൻ വാതായനം തുറന്നീ മലനാട്ടിലേക്കെത്തുന്നു മാബലി ഒരു മരക്കുറ്റിമേൽ പ്ലാസ്റ്റിക് വിരിച്ചിട്ടു .മാബലി മന്നനെയെതിരേറ്റു വാമനൻ ' "കൈത്തറി നന്നല്ല, വേഗമുണങ്ങില്ല കറപറ്റിയെന്നാലോ പോവുകില്ല"

കൈകാൽ കഴുകിച്ചു ബി സ്ലേരി വാട്ടറാൽ
വെള്ളം തുടയക്കാൻ ടിഷ്യൂവുമേകി
പ്രാതലിന്നായിട്ടു ബർജറുമൊരു പ്ലേറ്റു
ചൈനീസു നൂഡിൽസുo മുന്നിൽ വെച്ചു

ദാഹം ശമിപ്പിക്കാൻ സ്വർണ ചഷകത്തിൽ
'' സെവനപ്പും ഫ്രൂട്ടിയുമരികെ വെച്ചു'
കുളിരമൃതും പേറി കേരങ്ങളുള്ളപ്പോൾ
എന്തിനു സെവനപ്പും ഫ്രൂട്ടിയുo വാമനാ
നാട്ടിലെ തെങ്ങിനു മണ്ഡരി യാ ണതിൻ
ഇളനീർ കുടിക്കുവാൻ കൊള്ളുകില്ല
.നല്ല തെളിനീരരുവികളുണ്ടല്ലോ
അതിലെ കുളിർനീരു നൽകിയാലും
ഇവിടത്തൊരുവികൾ മുഴുവനും വിറ്റുപോയ് കുടിവെള്ളം കുപ്പിയിൽ നൽകുവാനായ്
'താപം' മുഴുത്തു വിവശനായ് മാബലി കള്ളച്ചിരിയോടെ വാമനനും
വല്ലാതെ ക്ഷീണമുണ്ടെങ്കിൽ നമുക്കിന്നു
ടി.വിയിൽ കേരളം കണ്ടിടാമേ
'പൂച്ച നടക്കും' കുമാരിമാരും
ബ്രേക് ഡാൻസു ചെയ്യും കുമാരൻമാരും
ഹാ ഹാ ഈ കേരളമെത്ര ഹൃദ്യം
ചായപ്പൊടി വാങ്ങ്യാൽ കാറു കിട്ടീടുമേ
പാട്ടു പാടീടുകിൽ നല്ല വീടും
ഉപഭോഗവസ്തുക്കൾ വീട്ടിലെത്തിക്കുവാൻ
ഒരു ഫോണിനാലിന്നു സാദ്ധ്യം മന്നാ
എൻ്റെയീ കേരള മക്കൾക്കു വന്നതു
സൗഭാഗ്യമാണോ വിനാശമാണോ
ഏതും തിരിയാതെ പാതാളം പുക്കുവാൻ
മാബലി മന്നനൊരുങ്ങുന്നേരം
"
പാതാളലോകത്തു തന്നെയിരുന്നിനി
കേരള മക്കളെ കണ്ടു കൊള്ളൂ
ആ പേരും പറഞ്ഞു കൊണ്ടീ വഴിയെങ്ങാനും
കണ്ടെങ്കിലെന്നുടെ ഭാവം മാറും
കേരള മക്കൾ തന്നു പഹാരമായിട്ടു
വാമനൻ ടി.വി യും നൽകിച്ചൊല്ലി

Comments